ശബരിമലയില്‍ പോലീസ് ചട്ടം: 24 മണിക്കൂറില്‍ കൂടുതല്‍ തങ്ങാനാവില്ല, മുറി ഒരു ദിവസം മാത്രം

0

തിരുവനന്തപുരം : ശബരിമലയിലെ പ്രതിഷേധങ്ങള്‍ തടയാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും വിരിവയ്ക്കാന്‍ അനുവദിക്കില്ല. ഒരു ദിവസത്തിനപ്പുറം മുറികളും നല്‍കില്ല. തീര്‍ഥാടകര്‍ക്കൊപ്പം പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്നാണ് ഈ തീരുമാനം.

ശബരിമലയില്‍ തുലാമാസ പൂജ സമയത്ത് അതിക്രമം ഉണ്ടാക്കിയ മുഴുവന്‍ പ്രതികളെയും കണ്ടെത്താനായി കേരളത്തിലെ എല്ലാ ജില്ലയിലും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ യുവതി പ്രവേശം സാധ്യമായിെല്ലങ്കിലും മണ്ഡല തീര്‍ത്ഥാടനകാലത്ത് ഇതിന് അവസരം ഒരുക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ശബരിമലയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്ക് പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന പ്രത്യേകയോഗം രൂപം നല്‍കി.

ശബരിമലയില്‍ തുലാമാസ പൂജ സമയത്ത് സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ സന്നിധാനത്തടക്കം തമ്ബടിച്ചതാണ് യുവതികളുമായെത്തിയപ്പോള്‍ പ്രതിഷേധം ശക്തമാകാന്‍ കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇതൊഴിവാക്കാനായി ഒരു തീര്‍ത്ഥാടകനെപ്പോലും 16 മുതല്‍ 24 മണിക്കൂറിനപ്പുറം സന്നിധാനത്ത് താമസിക്കാന്‍ അനുവദിക്കേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. മുറികളെടുക്കുമ്‌ബോള്‍ ഒരു ദിവസത്തിനപ്പുറം നല്‍കരുതെന്ന് ദേവസ്വം ബോര്‍ഡിനോടും നിര്‍ദേശിക്കും. വനങ്ങളില്‍ തങ്ങുന്നത് ഒഴിവാക്കാന്‍ കര്‍ശന നിരീക്ഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടും. അതോടൊപ്പം ഭക്തരുടെ തിരക്കും അനധികൃത വരവും നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ നിലയ്ക്കലില്‍ ഒരുക്കി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here