ശബരിമല: പരിഗണനാ വിഷയങ്ങളില്‍ സമവായമായില്ല, വാദം കേള്‍ക്കാന്‍ 10 ദിവസം

0
15

ഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒമ്പതംഗ ബെഞ്ചിന്റെ മുമ്പാകെ വരേണ്ട പരിഗണനാ വിഷയങ്ങളില്‍ അഭിഭാഷകര്‍ക്കിടയില്‍ ധാരണയുണ്ടായിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത. പരിഗണനാ വിഷയങ്ങള്‍ പുന:ക്രമികരിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു.

നിര്‍ദേശങ്ങളടങ്ങിയ ഒരു രൂപരേഖ അദ്ദേഹം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചു മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ വാദം കേള്‍ക്കുന്നതിന് 10 ദിവസത്തെ കാലയളവ് നിശ്ചയിക്കുമെന്നും രൂപരേഖ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here