ശക്തമായ പോലീസ് കാവല്‍, നട വൈകുന്നേരം തുറക്കും

0

സന്നിധാനം: ശക്തമായ പോലീസ് കാവലില്‍ ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് നട തുറക്കും. അയ്യപ്പനെ കാണാന്‍ സ്വാമിമാര്‍ നിലയ്ക്കലിലും എരുമേലിയിലും എത്തി തുടങ്ങി.

ആറു മേഖലകളിലായി മൂവായിരത്തോളം പോലീസുകാരെയാണ് ശബരിമലയില്‍ വിന്യസിച്ചിട്ടുള്ളത്. എരുമേലയില്‍ നിന്നും നലയ്ക്കലില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തുടങ്ങാത്തതിലും നടന്നുപോകാന്‍ അനുവദിക്കാത്തതില്‍ സ്വാമിമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് തീര്‍ത്ഥാടകരെ നടന്നുപോകാന്‍ അനുവദിച്ചു. ഇതിനിടെ സന്നിധാനത്ത് സുരകക്ഷാ ചുമതല വഹിക്കുന്ന ഐ.ജി. അജിത് കുമാര്‍ മേല്‍ശാന്തി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി.

യുവതികള്‍ കയറി ആചാര ലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അടക്കമുള്ളവര്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here