ശബരിമലയെ ചൊല്ലി ഇന്നും പിരിഞ്ഞു, സഭാ കവാടത്തില്‍ എം.എല്‍.എമാരുടെ സത്യാഗ്രഹം തുടങ്ങി

0
11

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി നിയമസഭ ഇന്നും നേരത്തെ പിരിഞ്ഞു. യു.ഡി.എഫിന്റെ മൂന്നംഗങ്ങള്‍ സഭാ കവാടത്തില്‍ സത്യാഗ്രഹം ആരംഭിച്ചു.

സഭാ നടപടികളോട് സഹകരിക്കാമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും മുഖ്യമന്ത്രിയുമായുള്ള വാക്‌പോരിനെ തുടര്‍ന്ന് ബഹളത്തില്‍ കലാശിക്കുകയായിരുന്നു. സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ ബാനറുകള്‍ ഉയര്‍ത്തിയത് ഇരുവിഭാഗം അംഗങ്ങളുടെയും വാക്കേറ്റത്തിലേക്ക് നീങ്ങി. 18-ാം മിനിട്ടില്‍ തന്നെ ചോദ്യോത്തര വേള ഉപേക്ഷിച്ചു. സബ്മിഷനുകളും ശ്രദ്ധക്ഷണിക്കലുകളും പരിഗനിച്ചില്ല. ഒരു ബില്‍ ചര്‍ച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്കു വിട്ട് സഭ പിരിഞ്ഞു.

രാവിലെ സഭ ആരംഭിച്ചപ്പോള്‍ തന്നെ യു.ഡി.എഫ് അംഗങ്ങളുടെ സത്യാഗ്രഹവിവരം സഭയില്‍ വ്യക്തമാക്കിയ രമേശ് ചെന്നിത്തല നടപടികളോട് സഹകരിക്കുമെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസും ആര്‍.എസ്.എസും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടേതല്ല, അമിത്ഷായുടേതാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുടരുന്ന നിലപാടുകളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതിനു മറുപടി പറയാന്‍ പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുത്തില്ല. ഇതോടെ പ്രതിഷേധം രൂക്ഷമായി.

LEAVE A REPLY

Please enter your comment!
Please enter your name here