മണ്ഡലകാലം തുടങ്ങി, സ്ത്രീ പ്രവേശന ചൂടില്‍ സര്‍ക്കാരും പ്രതിഷേധക്കാരും പോലീസും രംഗത്ത്, നവോത്ഥാന സംരക്ഷണ സിമിതിയിലും വിള്ളല്‍

0
13

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. നിരോധനാജ്ഞ ഒഴിവാക്കി, പരിശോധനകള്‍ കുറച്ച് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്ന സമീപനത്തിലാണ് പോലീസ്.

യുവതികള്‍ മലകയറിയാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധക്കാര്‍ തടയും. അതിനാല്‍ തന്നെ മണ്ഡലകാലം ഏതുരീതിയില്‍ മുന്നോട്ടു പോകുമെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂ.

കര്‍മ്മസമിതി അടക്കമുള്ള സംഘടനകള്‍ ശക്തമായി തന്നെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. സ്ത്രീകളെത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ദിവസവും ഇവരുടെ സാന്നിദ്ധ്യം സന്നിധാനത്തും പമ്പയിലും ഉറപ്പാണ്. അതിനാല്‍ തന്നെ സ്ത്രീകളെത്തുമ്പോള്‍ പോലീസ് സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും.

യുവതീ പ്രവേശനം സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ല. എന്നാല്‍ വിധിയില്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടുള്ള കാര്യങ്ങള്‍ സ്‌റ്റേയ്ക്കു തുല്യമാണെന്ന വാദം ഒരു വിഭാഗം വിദഗ്ധര്‍ ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ തല്‍ക്കാലം പോലീസ സംരക്ഷണത്തില്‍ സ്ത്രീ പ്രവേശനവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാരും സി.പി.എമ്മും. ഇത് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് എതിരാണെന്ന വാദവുമായി നവോത്ഥാന സംരക്ഷണ സിമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ രംഗത്തെത്തി. ഇതോടെ വിഷയത്തില്‍ നവോത്ഥാന സമിതി രണ്ടു തട്ടിലാണെന്നും വ്യക്തമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here