കല്ലേറുണ്ടായപ്പോള്‍ പോലീസ് ഇടപെട്ടില്ല, ചന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

0
5

പത്തനംതിട്ട: പന്തളത്ത് കര്‍മ്മസമിതി നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെ കല്ലേറുണ്ടായപ്പോള്‍ പോലീസ് ഇടപെട്ടില്ലെന്ന് മരണമടഞ്ഞ ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുമ്പല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.

പന്തളത്ത് ശബരിമല കര്‍മ്മ സമിതിയുടെ പ്രകടനത്തിന് നേരെ സിപിഎം നടത്തിയ കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലേറുണ്ടായപ്പോള്‍ പോലീസ് ഇടപെട്ടില്ലെന്നാണ് ചന്ദ്രന്റെ ഭാര്യ വിജയമ്മയുടെ ആരോപണം. ശരിയായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, പന്തളത്ത് അയ്യപ്പഭക്തനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അജു, കണ്ണന്‍ എന്നീ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here