മഞ്ചേശ്വരത്തും പാലക്കാട്ടും നിരോധനാജ്ഞ

0
1

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധവും നേരിടാനുള്ള പോലീസ് നടപടികളും തുടരുന്നു. തെരുവുകള്‍ യുദ്ധക്കളമാക്കി മാറിയ ഹര്‍ത്താലിലെ സംഘര്‍ഷം അവസാനിച്ചിട്ടില്ല. പാലക്കാട് നഗരസഭയിലും കാസര്‍കോട്ടെ മഞ്ചേശ്വരത്തും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.

കേരളത്തിനു പുറത്തും പ്രതിഷേധങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ചെന്നൈയില്‍ കെ.ടി.ഡി.സി ഹോട്ടലിനു നേരെ ആക്രമണമുണ്ടായി. സംസ്ഥാനത്താകെ 745 പേര്‍ പോലീസ് കസ്റ്റഡിയിലാണ്. രാത്രിയിലും പല സ്ഥലങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. ഗവര്‍ണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here