ഡല്‍ഹി: ശബരിമല പുന:പരിശോധനാ ഹര്‍ജികളില്‍ അന്തിമ വിധി ഉണ്ടാവുക അഞ്ചംഗ ബെഞ്ചില്‍ നിന്നുതന്നെ. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മാത്രമേ ഒമ്പതംഗ ബെഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ശബരിമല കേസില്‍ വിശാല ബെഞ്ചിനെ എതിര്‍ത്ത് ഫാലി എസ്. നരിമാന് വാദമുയര്‍ത്തി. നിയമപ്രശ്നം ഉയര്‍ത്തുന്ന ഹര്‍ജികളിലാണ് കോടതി ഇടപെടേണ്ടതെന്നും പുന:പരിശോധനാ ഹര്‍ജികളില്‍ കോടതിക്ക് എതുക്കാവുന്ന തീരുമാനത്തില്‍ പരിധിയുണ്ടെന്നും അദ്ദേഹം വാദിച്ചു. വാദത്തെ അഭിഭാഷകരായ കപിന് സിബില്‍, രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു. എന്നാല്‍, വിശാലബെഞ്ചിന് കേസ് വിടാന്‍ ചീഫ് ജസ്റ്റിസിന് അവകാശമുണ്ടെന്ന് കേന്ദ്രസര്ക്കാന് വ്യക്തമാക്കി.
പരിഗണനാ വിഷയങ്ങളില്‍ അഭിഭാഷകര്‍ ഉന്നയിച്ച വിഷയവും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി അതിനുശേഷമേ വാദം കേള്ക്കുവെന്നും വ്യക്തമാക്കി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.