ഹര്‍ത്താല്‍ തുടങ്ങി, കെ.എസ്.ആര്‍.ടി.സിക്കുനേരെ കല്ലേറ്

0

കൊച്ചി: ശബരിമലയിലെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. കോഴിക്കോട് മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.

നിലയ്ക്കലില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കുനേരെ വ്യാപക കല്ലേറ്. 13 കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു. പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിവന്ന എട്ട് ബസുകള്‍ അടക്കമുള്ളവ എറിഞ്ഞു തകര്‍ത്തതിനെ തുടര്‍ന്ന്് രാത്രിയോടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here