കനക ദുര്‍ഗയെ വീട്ടില്‍ കയറ്റിയില്ല, സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേയ്ക്ക് മാറ്റി പോലീസ്

0

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയെ വീട്ടില്‍ നിന്ന് പുറത്താക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിന്ന് ചികിത്സയ്ക്കുശേഷം മടങ്ങിയെത്തിയ കനക ദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവ് വ്യക്തമാക്കിയതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്കുവേണ്ടിയുള്ള താല്‍ക്കാലിക ആശ്വാസ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേയ്ക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് പോലീസ് സംരക്ഷണത്തോടെ കനക ദുര്‍ഗ പെരിന്തല്‍മണ്ണയില്‍ എത്തിയത്. എന്നാല്‍ പോലീസുകാരുമായി സംസാരിക്കവെ കനക ദുര്‍ഗയെ വീട്ടില്‍ കയറ്റാനാകില്ലെന്ന കര്‍ശന നിലപാടാണ് ഭര്‍ത്താവ് സ്വീകരിച്ചത്. മറ്റു ബന്ധുക്കളും ഇതേ നിലപാട് സ്വീകരിച്ചു. രാത്രി 10.30 ഓടെ് ഇവരെ സഖി സെന്ററിലേയ്ക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here