തിരുവനന്തപുരം: നടയടച്ച് ശുദ്ധിക്രിയ ചെയ്തതില്‍ വീഴ്ചയില്ലെന്നും നിറവേറ്റിയത് ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി ശബരിമല തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്‍കി.

യുവതികള്‍ ക്ഷേത്ര ദര്‍ശനം നടത്തിയത് ആചാരലംഘനമാണെന്ന നിഗമനത്തില്‍ ശുദ്ധക്രിയ നടത്തിയെന്ന ആരോപണം തന്ത്രി തള്ളി. ശുദ്ധിക്രിയയുടെ ശാസ്ത്ര അടസ്ഥാനം ക്ഷേത്ര ചൈതന്യവത്കരണമാണെന്ന് തന്ത്രി വിശദീകരിക്കുന്നു. യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയ ചെയ്തത് സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്. ശുദ്ധിക്രിയ നടത്തു്‌നതിന് ബോര്‍ഡിന്റെ അനുമതി തേടണമെന്ന് നിയമം അനുശാസിക്കുന്നില്ല. ദേവസ്വം മാന്വല്‍ ഓഫീസ് മാന്വല്‍ മാത്രമാണ്.

ക്ഷേത്രമോ ക്ഷേത്ര പരിസരമോ ഏതെങ്കിലും രീതിയില്‍ അശുദ്ധമാണെന്ന് തന്ത്രിക്ക് ബോധ്യപ്പെട്ടാല്‍ ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യത്തിന്റെ അളവ് കഴിയുന്നത്ര കുറച്ച് എത്രയും വേഗം പരിഹാരക്രിയകള്‍ നടത്തണമെന്നാണ് തന്ത്രിയുടെ ചുമതല. സന്നിധാനത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അറിയിച്ചുകൊണ്ടാണ് പരിഹാരക്രിയ നടത്തിയിട്ടുള്ളതെന്നും തന്ത്രി വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here