ശബരിമല നട അടച്ചു, വൃശ്ചികം ഒന്നിന് മണ്ഡലകാലം തുടങ്ങും

0

സന്നിധാനം: ചിത്തിര ആട്ട പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. മണ്ഡലകാല പൂജകള്‍ക്കായി (വൃശ്ചികം ഒന്ന്്, നവംബര്‍ 16നാണ് നട തുറക്കുക. പടിപൂജയ്ക്ക് ശേഷം രാത്രി 11 മണിയോടെ ഹരിവരാസനം പാടിയ ശേഷമാണ് നട അടച്ചത്. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ കടുത്ത പ്രതിഷേധമാണ്, 29 മണിക്കൂര്‍ മാത്രം നടന്ന തുറന്നിരുന്നപ്പോള്‍ ഉണ്ടായത്.

രാവിലെ ഏഴ് മണിയോടെ തൃശൂരില്‍ നിന്ന് ചോറൂണിനെത്തിയ ലളിതയെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രായം സംശയിച്ചായിരുന്നു ഇവരെ തടഞ്ഞത്. വളരെ പാടുപെട്ടാണ് പോലീസും ചില ആര്‍എസ്എസ് നേതാക്കളും ഇവരുടെ പ്രായം സംബന്ധിച്ച വിവരം പ്രതിഷേധക്കാരെ അറിയിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്തത്. അതിനിടെ ഇവര്‍ക്കെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി. സംഭവത്തില്‍ വധശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 200 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടകയ്ക്കും സന്നിധാനത്തേക്കുള്ള പ്രവേശനം പ്രതിഷേധക്കാര്‍ നിഷേധിച്ചു. പ്രയാം ശരിയാണെങ്കിലും ഇരുമുടിക്കെട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധക്കാരുടെ നടപടി. തുടര്‍ന്ന് ആള്‍ക്കൂട്ടം പലപ്പോഴും നിയന്ത്രണാതീതമായി. പലപ്പോഴും പ്രതിഷേധത്തെ തണുപ്പിക്കാന്‍ പൊലീസിനായില്ല. ആര്‍.എസ്.എസ്.നേതാക്കള്‍ ഇടപെട്ടാണ് പലപ്പോഴും കാര്യങ്ങള്‍ നിയന്ത്രിച്ചത്.

ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി, ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസ് എന്നിവര്‍ ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് വിവാദമായി. സന്നിധാനത്ത് ആചാരലംഘനമുണ്ടായതായി തന്ത്രിയും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here