ശബരിമല കേസ് വിശാല ബെഞ്ച് പരിഗണിക്കും, എതിര്‍പ്പുകള്‍ ചീഫ് ജസ്റ്റിസ് തള്ളി

0
3

ഡല്‍ഹി: ശബരിമല കേസ് വിശാല ബെഞ്ചിന് കൈമാറിയ നടപടി സുപ്രീം കോടതി ശരിവച്ചു. ഇതുസംബന്ധിച്ച് ഉയര്‍ന്ന എതിര്‍പ്പുകള്‍ ചീഫ് ജസ്റ്റിസ് തള്ളി. കേസിലെ ഏഴു പരിഗണനാ വിഷയങ്ങളും കോടതി തീരുമാനിച്ചു. രണ്ടു വിഭാഗമായി കേസ് പരിഗണിക്കാനും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് തീരുമാനിച്ചു.

ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധിയാകും ആദ്യ പരിഗണനാവിഷയം. അനുഛേദം 25 പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ? അനുഛേദം 25 പ്രകാരമുള്ള മത സ്വാതന്ത്ര്യത്തില്‍ പറയുന്ന ‘മൊറാലിറ്റി’യുടെ അര്‍ത്ഥം എന്താണ് ? 25 നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങള്‍ക്കുള്ള അവകാശവും മറ്റു മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ ? മത സ്വാതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം ? പ്രത്യേക മതവിഭാഗങ്ങള്‍ക്കു മൗലിക അവകാശം ഉന്നയിക്കാനാകുമോ ? മതവിഭാഗതതിനു പുറത്തുള്ള ഒരാള്‍ക്ക് മതാചാരങ്ങളെ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാകുമോ തുടങ്ങിയവയാകും വിശാല ബെഞ്ച് പരിഗണിക്കുക. കേസില്‍ 17ന് വാദം തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here