തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച് ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചര്‍ച്ചയും നാളെ നടക്കും. സമവായ ശ്രമം നടത്തുന്നുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നു പിന്നോട്ടില്ലെന്ന സൂചനകളും സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നു.

യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന സുപ്രീം കോടതി വിധി ശബരിമല ഉന്നതതലയോഗത്തില്‍ മൂന്ന് തവണയാണ് മുഖ്യമന്ത്രി വായിച്ചത്. പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. അതിനാല്‍കൂടിയാണ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന വിമര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ ശ്രമം.

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് തീരുമാനം

പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലാണെങ്കിലും വിധി നടപ്പാക്കാനുള്ള ബാധ്യതയില്‍ നിന്നും സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സന്ദേശമാണ് പിണറായി വിജയന്‍ നല്‍കിയത്.

ത്തലും സര്‍ക്കാരിന് മുന്നിലുണ്ട്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പഴി ഒഴിവാക്കാനാണ് സര്‍വ്വകക്ഷിയോഗം. തന്ത്രിപന്തളം കുടുംബങ്ങളുമായി സര്‍വ്വകക്ഷിയോഗത്തിന് ശേഷം ചര്‍ച്ച നടത്തും. എന്‍എസ്എസിനെ ചര്‍ച്ചക്ക് എത്തിക്കാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന. മണ്ഡല മകര വിളക്ക് കാലവും ശബരിമല പ്രതിരോധിക്കുമെന്ന് ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ രണ്ട് മാസത്തോളം നീളുന്ന തീര്‍ത്ഥാടന കാലമാണ് സര്‍ക്കാറിനും പ്രതിഷേധക്കാര്‍ക്കും മുന്നിലെ വെല്ലുവിളി.

അതിനിടെ പഴുതടച്ചുള്ള സുരക്ഷാപദ്ധതിക്ക് പോലീസ് രൂപം നല്‍കി. മേല്‍നോട്ടത്തിന് രണ്ട് എഡിജിപിമാര്‍, പമ്പയിലും സന്നിധാനത്തും രണ്ട് ഐജിമാര്‍ക്ക് കീഴില്‍ എട്ട് എസ്!പിമാര്‍, ആകെ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വനിതാ ബറ്റാലിയന്‍ അടക്കം എത്തും. ആവശ്യമെങ്കില്‍ സന്നിധാനത്തും വനിതാ ബറ്റാലിയനെ നിയോഗിക്കാനും ആലോചനയുണ്ട്. വിശദമായ പോലീസ് വിന്യാസത്തെക്കുറിച്ച് ഇന്ന് തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here