സന്നിധാനം: 41 ദിവസത്തെ തീര്‍ത്ഥാടനത്തിന് സമമാപ്തി. മണ്ഡലപൂജ പൂര്‍ത്തിയാക്കി അടച്ച നട ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചിന് മകരവിളക്ക് മഹോത്സവത്തിന് തുറക്കും.

ജനുവരി 14നാണ് മകരവിളക്ക്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20നു വീണ്ടും നട അടയ്ക്കും. മുന്‍ വര്‍ഷങ്ങള്‍ക്ക് വിപരീതമായി നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശബരിമല നട അടച്ചത്. വൃശ്ചികം ഒന്നിന് മണ്ഡല മകരവിളക്ക് ഉത്സവത്തിന് നടതുറക്കുന്നതിന് മുന്നോടിയായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീട് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 144 ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here