തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റേത് അപകടമരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ. ആരോ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണ്. ലോറി മാത്രമല്ല, സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കണം. പ്രൊഫഷണല്‍ ആയ കാരണങ്ങളാല്‍ ശത്രുക്കള്‍ ഉണ്ടായിരുന്നു എന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു.

അവസാന ദിവസങ്ങളില്‍ പ്രദീപ് വളരെ അസ്വസ്ഥന്‍ ആയിരുന്നു. കഴിഞ്ഞ 3 മാസമായി അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍, ഫോണ്‍ രേഖകള്‍ എന്നിവ  വിദഗ്ധ സംഘം പരിശോധിക്കണം. ഒന്നും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ഹണി ട്രാപ് കേസില്‍ കൊടുത്ത ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദം ഉണ്ടായിരുന്നു. ആ ഹര്‍ജി പിന്‍വലിച്ചു എന്ന് പ്രദീപിന്റഎ മരണശേഷമാണ് അറിഞ്ഞത്. അത് ദുരൂഹമാണ്. അക്കാര്യവും അന്വേഷിക്കണമെന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു.

പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച്‌ ഇതുവരെയുള്ള അന്വേഷണത്തിലാണ് കണ്ടെത്തല്‍. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകള്‍ നീക്കാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here