കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം വളഞ്ഞുള്ള റഷ്യന്‍ സേനയുടെ വെടിവയ്പ്പില്‍ തീപിടുത്തം. സ്പോര്‍ഷ്യ ആണവനിലയത്തിനു നേരെയുള്ള ആക്രമണമാണ് ലോകത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിച്ചത്.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണിത. നിലയം പൊട്ടിത്തെറിച്ചാല്‍ ചെര്ണോബിലിനെക്കാളും പത്തിരിട്ട വലിയ ഭീഷണിയാണെന്നും റഷ്യ എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കണമെന്നും ഉക്രെയിനും രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയും അറിയിച്ചു. അതേസമയം, പ്ലാന്റിലെ റേഡിയേഷന് നിലയില്‍ നിലവില്‍ മാറ്റമുണ്ടായിട്ടില്ലെന്നും സുരക്ഷിതമാണെന്നും ഉക്രെയിന് വ്യക്തമാക്കി. ആണവനിലയത്തിലെ തീപിടിത്തത്തെക്കുറിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന് ഉക്രെയിന് പ്രസിഡന്റ് വേളോഡിമിര് സെലന്‍സ്കിയുമായി സംസാരിച്ചു.
യുദ്ധം ഒമ്പതാം ദിവസത്തിലേക്കു കടക്കുമ്പോള്‍ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. ചെര്‍ണീവില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 33 പേര് കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റു. കീവിന ലക്ഷ്യംവച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് ഉക്രെയിന് സൈന്യം അറിയിച്ചു. റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ആന്ദ്രേ സുഖോവെത്സ്കി ഉക്രെയിനില്‍ കൊല്ലപ്പെട്ടുവെന്ന് റഷ്യന്‍ സൈന്യം സ്ഥിരീകരിച്ചു. എ്ങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു വ്യക്തമാക്കിയിട്ടില്ല.