ന്യൂഡല്‍ഹി: കൊവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 900 മുതല്‍ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ ടെസ്റ്റ് നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ലബോറട്ടറികള്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉണ്ട്. ആ. ര്‍.ടി.പിസി.ആര്‍ കിറ്റ് വിപണിയില്‍ 200 രൂപയ്ക്കാണ് ലഭിക്കുന്നത്. എന്നാല്‍ ഇത് ലഭ്യമാകണമെങ്കിലും ആവശ്യകാര്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here