സര്‍ക്കുലര്‍ തള്ളി, മോഹന്‍ ഭഗവത് പാലക്കാട്ടെ സ്‌കൂളില്‍ വീണ്ടും ദേശീയ പതാക ഉയര്‍ത്തി

0
2

പാലക്കാട്: ദേശീയ പതാക ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കുലര്‍ തള്ളി ആര്‍.എസ്.എസ്. സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തി. പോലീസ് വന്‍ സുരക്ഷ ഒരുക്കിയിരുന്ന ചടങ്ങില്‍ രാവിലെ 9.10നായിരുന്നു പതാക ഉയര്‍ത്തല്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ മേധാവികളാണു പതാക ഉയര്‍ത്തേണ്ടതെന്നു കാണിച്ചു പൊതുഭരണ വകുപ്പ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, വ്യാസവിദ്യാപീഠം സ്‌കൂള്‍ സി.ബി.എസ്.ഇക്കു കീഴിലായതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശം ബാധകമല്ലെന്നാണ് ആര്‍.എസ്.എസ്. വാദം.

LEAVE A REPLY

Please enter your comment!
Please enter your name here