തിരുവനന്തപുരം: മഴയിലും ഉരുള്‍പൊട്ടലിലും അകപ്പെട്ടവര്‍ക്ക് 10,000 അടിയന്തര ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ നല്‍കും.

കഴിഞ്ഞ പ്രളയകാലത്തെ മാതൃകയില്‍ സഹായം നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുള്ളത്. ഇക്കുറി പരിശോധനകള്‍ക്കുശേഷം മാത്രമേ പണം കൈമാറൂ. അടിയന്തര സഹായം ലഭിക്കേണ്ടവരുടെ പട്ടിക പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ തയാറാക്കി പ്രസിദ്ധീകരിക്കും. പേരുകള്‍ ചേര്‍ക്കാനും അയോഗ്യരെ ഒഴിവാക്കാനും അവസരമൊരുക്കും.

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് രണ്ടിനുമായി പത്തു ലക്ഷം രൂപ ലഭിക്കും. വീടു പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപ ലഭിക്കും. വാസയോഗ്യമല്ലാത്ത നിലയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ തകര്‍ന്ന വീടുകള്‍ക്ക് നാലു ലക്ഷം രൂപ ലഭിക്കും. ഭാഗികമായി തകര്‍ന്ന വീടുകളുടെ സ്ഥിതിക്കനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കും.

പ്രളയബാധിതകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും 15 കിലോ അരി സൗജന്യമായി നല്‍കും. നിലവില്‍ സൗജന്യ റേഷനില്ലാത്തവര്‍ക്കാണ് ഈ ആനുകൂല്യം. വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടപരിഹാം നിശ്ചയിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here