ഗുരുതര സുരക്ഷാ വീഴ്ച, എംഎല്‍എ ഹോസ്റ്റലിലും നിയമസഭയിലും മോഷണം

0
3

തിരുവനന്തപുരം: അതീവ സുരക്ഷയുള്ള എംഎല്‍എ ഹോസ്റ്റലിലും നിയമസഭയിലും വന്‍ മോഷണം. അഗ്‌നിശമന ഉപകരണങ്ങളാണ് രണ്ടു സ്ഥലങ്ങളില്‍ നിന്നും  മോഷ്ടിച്ചത്. കള്ളനുവേണ്ടി വാച്ച് ആന്റ് വാഡന്‍മാര്‍ രഹസ്യ അന്വേഷണം നടത്തുന്നതിനിടെ പല സ്ഥലങ്ങളില്‍ നിന്നായി 10 എണ്ണം കൂടി മോഷ്ടിച്ചു.  അതീവ സുരക്ഷയുള്ള സ്ഥലങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. മോഷ്ടാക്കളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

തീപിടിത്തുമുണ്ടായാല്‍ അണക്കായി എംഎല്‍എ ഹോസ്റ്റലിലെ വിവിധ സ്ഥലങ്ങളില്‍ ഘടിപ്പിച്ചിരുന്ന ഫയര്‍ബോക്‌സിലെ വിലപിടിപ്പുള്ള ലോഹങ്ങളാണ് മോഷ്ടിച്ചിരിക്കുന്നത്. എംഎല്‍എമാരുടെ മുറിക്ക് മുന്നില്‍ സ്ഥാപിച്ച ബോക്‌സിലെ ചില്ലുകള്‍ തകര്‍ത്തും, പൂട്ട് തുറന്നുമാണ് പിച്ചളയിലുള്ള കംപ്ലിങിംഗും നോസിലും മോഷ്ടിച്ചത്. ലോഹകഷണങ്ങള്‍ മുറിച്ചെടുത്താണ് കൊണ്ടുപോയത്.  മൂന്നു തവണയായിട്ടാണ് മോഷണം നടന്നത്. എന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലെന്നതും ഇതുവരെയും പരാതി നല്‍കാതിരുന്നതും സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

34 സ്ഥലങ്ങളിലാണ് മോഷണം നടന്നത്.  എംഎല്‍എ ഹോസ്റ്റലിലെ ചന്ദ്രഗിരി, നെയ്യാര്‍ ബ്ലോക്കിലാണ് വ്യാപകമായി മോഷണം നടന്നിരിക്കുന്നത്. രണ്ടണ്ണം നിയമസഭ മന്ദിരത്തില്‍ നിന്നും കടത്തി. ഈ സര്‍ക്കാര്‍ വന്നതിനുശേഷം നടന്ന സുരക്ഷാ പരിശോധനയില്‍ 22 ഫയര്‍ബോക്‌സുകളില്‍ മോഷണം കണ്ടെത്തി. ഇതോടെ കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here