തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വള്‍ക്കരുടെ പേരു നല്കാന് കേന്ദ്ര സര്‍ക്കാര്‍ നീക്കം. എതിര്‍പ്പുമായി കോണ്‍ഗ്രസും സി.പി.എമ്മും രംഗത്തെത്തി.
ആര്.ജി.സി.ബിയുടെ രണ്ടാമത്തെ ക്യാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗോള്‍വള്‍ക്കറുടെ പേരു നല്‍കുന്നതിനെതിരെ പ്രധാനമന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപടി അങ്ങേനെയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രതികരിച്ചു. കേരള സമൂഹത്തില്‍ ഇതിന്റെ പേരില്‍ ഒരു വര്‍ഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആര്.എസ്.എസിന്റെ കുല്‍സിതനീക്കമാണ് ഇതിനു പിന്നില്‍. ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ക്കണമെന്നും ബേബി ആവശ്യപ്പെട്ടു.