ആഢംബരക്കെട്ടിടങ്ങള്‍ക്ക് ഇനി മുതല്‍ അധിക നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 3000 മുതല്‍ 5000 വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ക്ക് 4000 രൂപാ വരെ നികുതി അടയ്‌ക്കേണ്ടിവരും.

5000 മുതല്‍ 7000 ചതുരശ്ര അടിക്ക് ആറായിരംരൂപയും പതിനായിരം ചതുരശ്ര അടിക്കുമേല്‍ പതിനായിരം രൂപയും ഈടാക്കും. 1999 ഏപ്രില്‍ ഒന്നിനോ ശേഷമോ പൂര്‍ത്തിയായ എല്ലാ കെട്ടിടങ്ങള്‍ക്കും പുതുക്കിയ ആഢംബര നികുതി ബാധകമാക്കും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യമുള്ളവിധത്തിലാണ് നികുതി നിരക്ക് റവന്യൂവകുപ്പ് നിശ്ഛയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here