തിരുവനന്തപുരം: ബി.ജെ.പി എതിര്‍ത്തു. എല്‍.ഡി.എഫും യു.ഡി.എഫും സംയുക്തമായി പൗരത്വ ഭേദഗതി നിയമം റദ്ദാക്കാണമെന്ന പ്രമേയം നിയമസഭയില്‍ പാസാക്കി.

മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴിവയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മരനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പ്രമേയം അവതരിപ്പിച്ചതെന്ന് എതിര്‍ത്തുകൊണ്ട് ഒ. രാജഗോപാല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here