ഡല്‍ഹി: അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക്ക് ടി വിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടി വിക്ക് ഇംഗ്ലണ്ടില്‍ 20000 പൗണ്ട് (19,85,162.86 രൂപ) ഫൈനും സംപ്രേഷണ വിലക്കും. പാകിസ്ഥാനി ജനങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരിലാണ് ബ്രിട്ടീഷ് ടി വി റെഗുലേറ്ററി അതോറിറ്റിയായ ഓഫ്കോമിന്റെ നടപടി.

ഒരു വര്‍ഷം മുന്‍പ് ഭാരത് റിപ്പബ്ലിക്കില്‍ സംപ്രേക്ഷണം ചെയ്ത് പരിപാടിയിലായിരുന്നു വിദ്വേഷ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്മ്യൂണിക്കേഷന്‍സ്, പോസ്റ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം. 

ഭാരത് റിപ്പബ്ലിക്കില്‍ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത് എന്ന പരിപാടി ബ്രോഡ്കാസ്റ്റിങ്ങ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ് കോം പറഞ്ഞു. 2019 സെപ്തംബര്‍ ആറിന് അര്‍ണബ് അവതരിപ്പിച്ച പരിപാടിയില്‍ പാകിസ്ഥാനിലെ ജനങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചുവെന്ന് ഓഫ്കോം ഭാരത് റിപ്പബ്ലിക്കിന് നല്‍കിയ നോട്ടീസില്‍ പറയുന്നു.

പരിപാടി അവതരിപ്പിച്ച റിപ്പബ്ലിക്ക് ടി വി എഡിറ്റര്‍ അര്‍ണബും അതിഥിയായെത്തിയ ആളുകളും പാകിസ്ഥാനി ജനങ്ങളെ അപമാനിച്ചുവെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here