ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിൽ സൈനികർ ‘ശരണം വിളിക്കും”

ഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ ‘സ്വാമിയെ ശരണമയ്യപ്പ’ എന്ന അയ്യപ്പ സ്തുതി സൈനികർ ചൊല്ലും. 861 ബ്രഹ്മോസ് റെജിമെന്റ് കമാന്റാണ് അയ്യപ്പ സ്തുതി ഉറക്കെ ചൊല്ലുക. ജനുവരി 15-ന് നടന്ന ആർമി ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് കാഹളമായി സ്വമിയേ ശരണമയ്യപ്പ എന്ന് ചൊല്ലിയിരുന്നു.

ദുർഗാ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികൾ ബ്രഹ്മോസ് കാഹളമായി മുഴക്കാറുണ്ട്. ഇതിനു സമാനമായാണ് സ്വാമിയേ ശരണമയ്യപ്പ എന്ന സ്തുതി മുഴക്കുക. ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ബംഗ്ലാദേശ് സേനയും പങ്കെടുക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സേനയിലെ മാർച്ചിനെത്തുന്ന അംഗങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.

പരമാവധി 25,000 പേർക്കാണ് പരേഡ് കാണാൻ പ്രവേശനം നൽകുക. നേരത്തെ 115000 പേർക്കാണ് പരേഡിൽ പ്രവേശനം നൽകിയിരുന്നത്. പരേഡ് കാണാൻ സ്റ്റേഡിയത്തിലേക്ക് 15 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം നൽകില്ല. തെക്കെ അമേരിക്കൻ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികപെർസാദ് സാന്തോഖിയാണ് മുഖ്യാഥിതിയായി എത്തുന്നത്.

നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയാണ് നിശ്ചയിച്ചതെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ എത്താനാകില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here