കനത്ത സുരക്ഷയില്‍ രാജ്യം 69-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

0
22

ഡല്‍ഹി: കനത്ത സുരക്ഷയില്‍ രാജ്യം ഇന്ന് 69-ാമത് റിപ്പബഌക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ ഇന്നു നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ 10 രാഷ്ട്രത്തലവന്മാര്‍ അതിഥികളായി എത്തും. രാവിലെ ഒമ്പതിന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തും. സേനാ പുരസ്‌കാരങ്ങളും രാഷ്ട്രപതി സമ്മാനിക്കും. ഇന്ത്യാ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിക്കും.
ബ്രൂണെയ്, കംബോഡിയ, സിംപ്പൂര്‍, ലാവോസ്, ഇന്തോനീഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം രാഷ്ട്രതലവന്മാരാണ് ഇത്തവണ ഡല്‍ഹിയിലെത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here