ഡല്‍ഹി: രാജ്യം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇതാദമായാണ് റിപ്പബ്ലിക് ദിനത്തില്‍ അമര്‍ ജവാന്‍ ജ്യോതിക്കു പകരം ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി വീരചരമം പ്രാപിച്ച സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാജ്പഥില്‍ പതാക ഉയര്‍ത്തി. ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് രാജ്പഥില്‍ നടന്നത്.

സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒരേ വേദിയിലെത്തിയതും ആദ്യമായിട്ടായിരുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ പുരോഗിക്കായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ലോക സഭ പ്രവാസികള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. മലയാളത്തില്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേരാനും ഗവര്‍ണര്‍ മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here