സിപിഎമ്മിന്റെ കൂടുതൽ അടി കിട്ടാതെ സൂക്ഷിക്കണമെന്ന് മാണി ഗ്രൂപ്പിനോട് ചെന്നിത്തല

കൊച്ചി: പാലായിൽ സിപിഎമ്മിന്റെ കൂടുതൽ അടി കിട്ടാതെ സൂക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗത്തോട് രമേശ് ചെന്നിത്തല. സിപിഎം-കേരളാ കോൺഗ്രസ് എം തർക്കമില്ലെങ്കിലും പാലായിൽ യുഡിഎഫ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാലാ നഗരസഭയിൽ ഭരണകക്ഷി കൗൺസില‍ര്‍മാ‍ര്‍ തമ്മിലടിച്ച സംഭവത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം, ഇരട്ട വോട്ട് ഉള്ളവ‍ര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ട‍ര്‍ പട്ടിക അബദ്ധ പഞ്ചാംഗമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജവോട്ടിന്റെ മുഴുവൻ വിശദാംശങ്ങളും ബുധനാഴ്ച രാത്രി പുറത്തുവിടുമെന്നും രമേശ് പറഞ്ഞു. www.operations twins.com എന്ന വെബ്സൈറ്റിലാണ് വിവരങ്ങൾ പ്രസിദ്ധീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎൽഒമാ‍ര്‍ക്ക് അവരുടെ ബൂത്തിലെ വിവരങ്ങൾ മാത്രം അറിയാം എന്നാൽ വ്യാജ വോട്ട് ചെയ്യിക്കാൻ നി‍ര്‍ബന്ധം സര്‍ക്കാരിനാണെന്നും ചെന്നിത്തല പറഞ്ഞു.

ഇരട്ട് വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാ‍ര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ട വോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാമെന്നും ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിളിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇരട്ട വോട്ടുള്ളവ‍ര്‍ സത്യവാങ്മൂലം എഴുതി നൽകണം. കയ്യിലെ മഷി ഉണങ്ങിയെന്ന് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നി‍ര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here