തിരുവനന്തപുരം: ജാതി മത കോളങ്ങള്‍ പൂരിപ്പിക്കാത്ത ഒന്നരലക്ഷം കുട്ടികള്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയെന്ന പരാമര്‍ശത്തില്‍ തിരുത്തലുമായി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ജാതിക്കോളം ഒഴിച്ചിട്ടവരുടെ കാര്യത്തില്‍ സോഫ്‌റ്റ്വെയറുകളിലുള്ള കണക്കാണ് പറഞ്ഞതെന്നും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഡിപിഐയോട് നിര്‍ദ്ദേശിച്ചതായും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. സോഫ്‌റ്റ്വെയറുകളിലുള്ള കണക്കു പറയുമ്പോള്‍ കുട്ടികളുടെ ജാതിയും മതവും രേഖപ്പെടുത്തിയില്ല എന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Read More : ജാതിമത കോളങ്ങളില്‍ വന്‍ ‘ഒഴിവ്’; അഭിമാനിക്കാം സാംസ്‌കാരിക കേരളത്തിന്

LEAVE A REPLY

Please enter your comment!
Please enter your name here