തിരുവനന്തപുരം: ഒരുവശത്ത് ജാതിമത ചിന്തകളാല്‍ സമൂഹത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നവരുണ്ടെങ്കിലും ഇന്ന് ഒരു ശുഭവാര്‍ത്തയാണ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞത്.
കേരളത്തിലെ 92909 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ 123630 കുട്ടികള്‍ മതത്തിന്റെ കോളം പൂരിപ്പിക്കാത്തവരെന്നാണ് അദ്ദേഹം അറിയിച്ചത്. ഡി.കെ. മുരളി എം.എല്‍.എയാണ് 201718 അധ്യയനവര്‍ഷത്തില്‍ ഒന്നു മുതല്‍ പ്ലസ്ടുവരെയുള്ള സ്‌കൂളുകളില്‍ ജാതിമത കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ആരാഞ്ഞത്. ഒന്നുമുതല്‍ പത്തുവരെ പഠിക്കുന്നകുട്ടികളില്‍ 123630 പേരും ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷം 278 കുട്ടികളും രണ്ടാംവര്‍ഷം 239 കുട്ടികളും പ്രവേശനം നേടിയതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ഥികളും ജാതി മത കോളങ്ങള്‍ പതിവുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here