സന്നിധാനത്ത് നിയന്ത്രണങ്ങള്‍ മയപ്പെടുത്തി, പ്രതിഷേധക്കാരും തണുത്തു

0

സന്നിധാനം: അയ്യപ്പന്‍മാര്‍ വിട്ടുനില്‍ക്കുകയും ഹൈഹക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതോടെ സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളില്‍ ഇളവ്. മുഴുവന്‍ സമയത്തും ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിട്ടു തുടങ്ങി. സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി.

തുടര്‍ച്ചയായ നാലാം ദിനവും സന്നിധാനം പ്രതിഷേധ സ്വഭാവമുള്ള നാമജപത്തിന് വേദിയായി. എന്നാല്‍, ഇവ സംഘര്‍ഷത്തിലേക്ക് കടന്നില്ല. പോലീസ് ഇടപെട്ടതുമില്ല. ഇതിലൊന്നില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പങ്കെടുത്തു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചതായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

പോലീസ് അയഞ്ഞതോടെ പ്രതിഷേധങ്ങളില്ലാതെ സന്നിധാനം ശാന്തമായി. മന്ത്രി രാത്രിയോടെ മലയിറങ്ങി. വലിയ നടപ്പന്തലില്‍ ഇന്നലെ രാത്രി തീര്‍ത്ഥാടകര്‍ വിശ്രമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here