66 പഞ്ചായത്തുകളില്‍ തീരദേശ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കും, അനുമതി നിബന്ധനകളോടെ

ന്യൂഡല്‍ഹി | തീരപ്രദേശത്തെ 66 പഞ്ചായത്തുകളില്‍ തീരദേശ നിയന്ത്രണമേഖല വ്യവസ്ഥകളില്‍ ഇളവ് അനുവാദിക്കും. സി.ആര്‍. സെഡ് മൂന്നില്‍ നിന്നു കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്ന സി.ആര്‍. സെഡ് രണ്ടിലേക്കു മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തീരദേശ മാനേജുമെന്റ് അതോറിട്ടി യോഗം അംഗീകരിച്ചു.

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ 66 പഞ്ചായത്തുകളിലാണ് നിബന്ധനകള്‍ക്ക് വിധേയമായി ഇളവുകള്‍ നല്‍കുന്നത്. ഈ പഞ്ചായത്തുകളില്‍ ദുരന്തനിവാരണ അതോറിട്ടിയുടെ പ്ലാന്‍ ഏര്‍പ്പെടുത്തണം. നിലവിലോ ഭാവിയിലോ ധാതുലവണങ്ങള്‍ക്കായി ഖനനം നടത്തുന്നതിനു നിശ്ചയിച്ചിട്ടുള്ള പ്രശേദങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. അങ്ങനെയെങ്കില്‍ ചിറയിന്‍കീഴ്, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍, അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകള്‍ മൂന്നാം വിഭാഗത്തില്‍ തന്നെ തുടരും.

ഇളവ് ലഭിക്കാനിടയുള്ള പഞ്ചായത്തുകള്‍

ആലപ്പുഴ: അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്.

എറണാകുളം: ചെല്ലാനം, ചേരാനെല്ലൂര്‍, എളംകുന്നപ്പുഴ, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, മുളവുകാട്, നായരമ്പലം, ഞാറക്കല്‍, വരാപ്പുഴ.

കണ്ണൂര്‍: അഴീക്കോട്, ചെറുകുന്ന്, ചിറക്കല്‍, ചൊക്ലി, കല്ലിശ്ശേരി, കണ്ണപുരം, മാട്ടൂല്‍, ന്യൂ മാഹി, പാപ്പിനിശ്ശേരി, രാമന്തളി, വളപട്ടണം.

കാസര്‍കോട്: അജാനൂര്‍, ചെങ്ങള, മോഗ്രല്‍-പുത്തൂര്‍, പള്ളിക്കര, പള്ളൂര്‍പെരിയ, തൃക്കരിപ്പൂര്‍, ഉദുമ.

കോഴിക്കോട്: അത്തോളി, അഴിയൂര്‍, ബാലുശ്ശേരി, ചേളന്നൂര്‍, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, എടച്ചേരി, ഏറാമല, കക്കോടി, കോട്ടൂര്‍, മാവൂര്‍, മൂടാടി, നടുവന്നൂര്‍, ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍, തലക്കുളത്തൂര്‍, തിക്കോടി, തിരുവള്ളൂര്‍, ഉള്ളിയേരി.

മലപ്പുറം: ചേലേമ്പ്ര, തേഞ്ഞിപ്പലം, വാഴക്കാട്, വാഴയൂര്‍

തൃശ്ശൂര്‍: പാവറട്ടി.

തിരുവനന്തപുരം: ആണ്ടൂര്‍ക്കോണം, ചെങ്കല്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കരുംകുളം, കോട്ടുകാല്‍, മംഗലപുരം, വക്കം, വെങ്ങാനൂര്‍.

LEAVE A REPLY

Please enter your comment!
Please enter your name here