സ്വകാര്യ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരാം, അപേക്ഷകരുടെ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് ജലീലിന്റെ വിശദീകരണം

0

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറെന്ന് മന്ത്രി കെ ടി ജലീല്‍. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് ഡെപ്യൂട്ടേഷന് വരുന്നതില്‍ തെറ്റില്ല. കഴിഞ്ഞ തവണ സംസ്ഥാന കോ ഓപ്പറേറ്റീവ് ബാങ്കിന്റെ എം.ഡിയായി സ്വകാര്യ ബാങ്കില്‍ നിന്നാണ് ജോണ്‍ സാനിയേല്‍ എന്നയാളെ നിയമിച്ചത്. അവിടെ അങ്ങനെ ആവാമെങ്കില്‍ ഇവിടെ പാടില്ലെന്നു പറയുന്നതിന്റെ ന്യായമെന്താണെന്നും ജലീല്‍ ചോദിച്ചു.

വിജിലന്‍സ് ക്ലിയറന്‍സ് വേണ്ടത് സ്ഥാപന മേധാവിക്ക് മാത്രമെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷകരില്‍ യോഗ്യതയുളള ഏക ആളെന്ന നിലയിലാണ് കെ.ടി അദീപിന് നിയമനം നല്‍കിയതെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്നും ജലീല്‍ പറഞ്ഞു.

അതേസമയം, മന്ത്രിയുടേത് കുറ്റസമ്മതമാണെന്നും അനധികൃതനിയമനം നേടിയ മന്ത്രിബന്ധുവിനെ പുറത്താക്കണമെന്നുമാണ് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്ന് പി.കെ ഫിറോസിന്റെ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here