ഇല്ലെന്നു പറഞ്ഞാല്‍ ഇല്ല; രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് രജനി

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാഷ്ട്രീയ പ്രവേശം ആവശ്യപ്പെട്ട് ആരാധകര്‍ തെരുവില്‍ സമരം നടത്തിക്കൊണ്ടിരിക്കെയാണ് നടന്റെ വിശദീകരണം. ‘എന്തു കൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതായണ്. എന്റെ തീരുമാനം അറിയിച്ചു കഴിഞ്ഞു’ – ആരാധകര്‍ക്ക് അയച്ച കത്തില്‍ രജനി വ്യക്തമാക്കി.

വാ തലൈവാ വാ (വരൂ, നേതാവേ വരൂ), ഇപ്പോ ഇല്ലൈനാ എപ്പോവും ഇല്ലൈ (ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല) എന്നിങ്ങനെയുള്ള ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകരുടെ പ്രതിഷേധം. ഇനി തനിക്കു വേണ്ടി ആരും തെരുവില്‍ ഇറങ്ങരുത് എന്നും താരം അഭ്യര്‍ത്ഥിച്ചു. 020 ഡിസംബര്‍ 31ന് രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കും എന്നാണ് രജനീകാന്ത് അറിയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

പ്രായാധിക്യവും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് താരം രാഷ്ട്രീയത്തിലേക്കില്ലെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഫാൻസ് അസോസിയേഷനായ രജനി മക്കൾ മണ്ട്രത്തിന് രജനി കുറിപ്പ് നൽകിയെന്നാണ് വിവരം. അതേസമയം, ഇത് സംബന്ധിച്ച് ഇതുവരെ രജനീകാന്തിന്റെ ഔദ്യോ​ഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. രാഷ്ട്രീയ പ്രവേശന വിഷയത്തിൽ രജനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷൻ ഓഫീസർ റിയാസ് കെ അഹമ്മദ് പറഞ്ഞു.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പിലും രംഗത്തിറങ്ങാൻ രജനി തയ്യാറായില്ല. 20201ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നായിരുന്നു നടന്റെ പ്രസ്താവന. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സൂപ്പർ സ്റ്റാർ രാഷ്ട്രീയത്തിലേക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here