ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ ചെന്നൈയിലെ വസതിക്ക് മുന്നിലായി തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്‌ ആരാധകന്‍. ഒരു തമിഴ് വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രജനി രാഷ്ട്രീയ പ്രവേശനം നടത്തണമെന്നാവശ്യപ്പെട്ടാണ് മുരുകേശന്‍ എന്നയാള്‍ ചെന്നൈയിലെ ബൊയിസ് ഗാര്‍ഡനിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് മുന്‍പില്‍ വച്ച്‌ ഈ കടുംകൈ കാട്ടിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പൊലീസ് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നുള്ള രജനികാന്തിന്റെ പിന്മാറ്റത്തിന് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച്‌ രജനിയുടെ പ്രധാന ഉപദേശകന്‍ തമിഴരുവി മണിയന്‍ രംഗത്ത് വന്നു. അമ്ബത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനാണ് തമിഴരുവി മണിയന്‍ അവസാനം കുറിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, ജനതാപാര്‍ട്ടി, ജനതാദള്‍, ലോക്ശക്തി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന തമിഴരുവി മണിയന്‍ ഗാന്ധി മക്കള്‍ ഇയക്കം എന്ന പാര്‍ട്ടിയും രൂപീകരിച്ചിരുന്നു.

കാമരാജിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണു രാഷ്ട്രീയത്തില്‍ എത്തിയതെന്നും സത്യസന്ധര്‍ക്കു സ്ഥാനമില്ലാത്ത ഇന്നത്തെ രാഷ്ട്രീയത്തില്‍ ഇനിയൊന്നും ചെയ്യാനില്ലെന്നുമാണ് രാഷ്ട്രീയ പിന്മാറ്റത്തെക്കുറിച്ച്‌തമിഴരുവി മണിയന്‍ പറഞ്ഞത്.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്നാണ് രജനീകാന്ത് ചൊവ്വാഴ്ച പറഞ്ഞത്. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് ആദ്യം അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here