എരുമേലിയില്‍ നിരോധനാ്ജ്ഞ പിന്‍വലിച്ചു, തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി

0

പത്തനംതിട്ട: ശബരിമല സമരങ്ങള്‍ നേരിടാന്‍ എരുമേലിയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിച്ചു. അതേസമയം നിലയ്ക്കലിലും പമ്പയിലും
സന്നിധാനത്തും നിരോധനാജ്ഞ അടുത്ത മൂന്ന് ദിവസം കൂടി തുടരും.

വെള്ളിയാഴ്ച സന്നിധാനത്തെത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉച്ച കഴിഞ്ഞ് പമ്പയിലും പരിസരത്തും മഴ പെയ്‌തെങ്കിലും തീര്‍ത്ഥാടനത്തെ ബാധിച്ചിട്ടില്ല. തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ഇരട്ടിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here