മഴ ശക്തമായി തുടരും, ജില്ലകളില്‍ റെഡ് അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തന്നെ തുടരും. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഭൂരിഭാഗം ജില്ലകളും ഇപ്പോഴും വെള്ളക്കെട്ടാണ്. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട് ജില്ലയില്‍ ഓഗസ്റ്റ് 14 വരെയും ഇടുക്കിയില്‍ ഓഗസ്റ്റ് 13 വരെയും മറ്റ് ജില്ലകളില്‍ ഓഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോടും മത്സ്യബന്ധന തൊഴിലാളികളോടും കാറ്റും മഴയും ശമിക്കുന്നതുവരെ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇടുക്കി പദ്ധതിയില്‍ നിന്ന് വന്‍തോതില്‍ ജലം പുറത്തേക്ക് വിട്ടതോടെ 6500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആലുവയില്‍ അടക്കം സൈന്യ െവിന്യസിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഓഗസ്റ്റ് 12വരെ പൊതുപരിപാടികള്‍ റദ്ദാക്കി. ഹെലികോപ്ടറില്‍ നാളെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

നിയന്ത്രണങ്ങളോടെ ആലുവയില്‍ അടക്കം ബലി തര്‍പ്പണം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here