ഭവന, വായ്പ നിരക്കുകള്‍ കുറുയം, വായ്പകള്‍ക്കു മൂന്നു മാസം മോറട്ടോറിയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

0
5

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പുതിയ റിപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് ഭവന, വാഹന വായ്പ നിരക്കുകള്‍ കുറയും. എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൂന്നു മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു.

റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4 ശതമാനമാക്കി. ക്യാഷ് റിസര്‍വ് റേഷ്യോയില്‍ ഒരു ശതമാനവും കുറവു വരുത്തിയിട്ടുണ്ട്. ഇതോടെ സി.ആര്‍.ആര്‍. മൂ്ന്നു ശതമാനമായി. കോവിഡ് സൃഷ്ടിച്ചതു മുമ്പുണ്ടാകാത്ത പ്രതിസന്ധിയാണെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആര്‍.ബി.ഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here