റേഷന്‍ കടയടപ്പ് സമരം ജൂണ്‍ ഒന്നിലേക്ക് മാറ്റി

0
2

തൃശൂര്‍: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കടയടപ്പ് സമരം ജൂണ്‍ ഒന്നിലേക്ക് മാറ്റിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ചിലത് മുഖ്യമന്ത്രി പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണിത്.