റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിന്

0
4

തിരുവനന്തപുരം: റേഷന്‍ സമ്പ്രദായങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിന്. തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകളടച്ചിട്ട് തിരുവന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.

വ്യാപാരികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഓണത്തിനും പെരുന്നാളിനും മുമ്പ് വിതരണം ചെയ്യുക, നിലവിലെ ബി.പി.എല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന കുടുംബങ്ങളെ എ.പി.എല്‍ പരിധിയിലേക്കമാറ്റിയ നടപടി തിരുത്തുക, എല്ലാ റേഷന്‍ ഷാപ്പുകളിലും അദാലത്ത് നടത്തി യഥാര്‍ഥ എ.പിഎല്‍, ബി.പി.എല്‍ കാര്‍ഡുടമകളെ തെരഞ്ഞെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് വ്യാപാരികള്‍ ഉന്നയിക്കുന്നത്. റേഷന്‍ രംഗത്തെ വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി നേരത്തെ ചര്‍ച്ച നടത്തി തീരുമാനമെടുത്ത കാര്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്നും റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here