കമ്മിഷൻ ലഭിക്കുക പകുതി മാത്രം, റേഷൻ കടകൾ അനിശ്ചിതമായി അടച്ചിടാൻ റേഷൻ വ്യാപാരികൾ

തിരുവനന്തപുരം | കമ്മിഷൻ തുക പകുതിയിലേറെ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്കു റേഷൻ കടകൾ അടച്ചിടാൻ വ്യാപാരി സംഘടനകൾ തീരുമാനിച്ചു. കമ്മിഷൻ തുക കുറയ്ക്കുന്നതിൽ കേന്ദ്ര സർക്കാരിനെ പഴിച്ച് മന്ത്രി ജി.ആർ. അനിൽ.

പതിനാലായിരത്തിലേറെ റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ കമ്മിഷൻ തുക പകുതിയിലേറെ വെട്ടിക്കുറച്ചു കൊണ്ടാണ് സിവിൽ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കിയത്. 29.51 കോടി രൂപയാണ് കമ്മിഷൻ ഇനത്തിൽ ഒക്ടോബറിൽ നൽകാനുള്ളത്. ഇതിൽ 49% കുറച്ച് 14.46 കോടി മാത്രമാണു ധനവകുപ്പ് അനുവദിച്ചതെന്നും അതിനനുസരിച്ചു മാത്രമേ കമ്മിഷൻ നൽകാനാകൂ എന്നും കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. വ്യാപാരികൾക്കു കമ്മിഷൻ ഈ വ്യവസ്ഥയിൽ നൽകാൻ ജില്ലാ ഓഫിസർമാരെയും ചുമതലപ്പെടുത്തി.

ശരാശരി 18,000 രൂപയാണ് ഒരു റേഷൻ വ്യാപാരിക്ക് കമ്മിഷൻ ഇനത്തിൽ ലഭിക്കേണ്ടത്. എല്ലാ മാസവും 5ന് മുൻപ് മുൻ മാസത്തെ കമ്മിഷൻ നൽകാമെന്നാണു സർക്കാർ വാഗ്ദാനമെങ്കിലും ഏതാനും മാസങ്ങളായി മാസത്തിന്റെ പകുതിയിലോ അവസാനത്തിലോ ആണു തുക നൽകുന്നത്. മുഴുവൻ കമ്മിഷനും നൽകണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.


Ration commission cut short

LEAVE A REPLY

Please enter your comment!
Please enter your name here