രസ്നയെ ജനങ്ങളുടെ മനസ്സിൽ കൂടിയിരുത്തിയ സ്ഥാപക ചെയർമാൻ അരീസ് ബമ്പട്ട അന്തരിച്ച്

അഹമ്മദാബാദ് | മധുര പാനീയ വിപണിയുടെ നെറുകയിലേക്ക് രസ്നയെ എത്തിച്ച സ്ഥാപക ചെയർമാനും വ്യവസായിയുമായ അരീസ് ബമ്പട്ട (85) അന്തരിച്ചു. 1970 കളിൽ ഐ ലവ് യൂ രസ്ന പരസ്യവാചകം വിപണി കീഴടക്കിയതോടെ തുടങ്ങിയത് പുതിയ ചരിത്രം കൂടിയാണ്. 80 കളിൽ രസ്ന കുട്ടികളുടെ ഇഷ്ട ബ്രാൻഡായി.

സോഫ്റ്റ് ഡ്രിങ്ക്സ് വലിയ വിലയിൽ വിൽപന നടത്തിയിരുന്ന കാലത്ത് മധ്യവർഗത്തിന് താങ്ങാവുന്ന വിലയ്ക്ക് രസ്നയുടെ രസക്കൂട്ടുകൾ വിപണിയിലെത്തി. രസ്ന,അമുൽ,നിർമ എന്നീ മൂന്നു പ്രശസ്ത ബ്രാൻഡുകൾ അഹമ്മദാബാദിൽ നിന്ന് പെൺകുട്ടികളെ ബ്രാൻഡ് അംബാസഡറാക്കി അദ്ദേഹം വിജയം നേടിയെന്നതും കൗതുകകരം. 1998 ൽ അരീസ് ഖമ്പട്ട കമ്പനിയുടെ ചെയർമാൻ സ്ഥാനം മകൻ പിറൂസിനു കൈമാറിയിരുന്നു. അഹമ്മദാബാദിലെ പാഴ്സി സമൂഹത്തിന്റെ മുൻ അധ്യക്ഷനായിരുന്നു അരീസ് ഖമ്പട്ട.

Rasna founder Areez Khambatta passes away

LEAVE A REPLY

Please enter your comment!
Please enter your name here