കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി മാത്രമാണ് പ്രതിയെന്ന് കരുതുന്നില്ലെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ചി. ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജു സ്‌കറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി റോയിയുടെയും ജോളിയുടെയും മകന്‍ റോമോയും രംഗത്തെത്തി.

തെറ്റു ചെയ്തവരാരായാലും ശിക്ഷിക്കപ്പെടണമെന്ന് റൊമോ പറഞ്ഞു. അമ്മക്ക് ഒറ്റയ്ക്ക് കുറ്റകൃത്യം ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും റോമോയും ആവര്‍ത്തിച്ചു. അച്ഛന്‍ റോയി കടുത്ത മദ്യപാനിയാണെന്നും മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നുമുള്ള ഷാജുവിന്റെ വാദം റോമോ തള്ളി. റോയിയും ജോളിയും തമ്മില്‍ കലഹമുണ്ടായിരുന്നുവെന്നതും കള്ളമാണെന്ന് റോമോ പറഞ്ഞു.

അച്ഛനൊപ്പം ഒരിക്കല്‍പ്പോലും സഞ്ചരിക്കാത്ത ഒരാള്‍ക്ക് എങ്ങനെ അച്ഛന്‍ മദ്യപാനിയാണെന്ന് പറയാനാകും? രണ്ടാനച്ഛനെന്ന നിലയില്‍ ഷാജു തങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിട്ടില്ല. തന്റെയും അനിയന്റെയും കാര്യത്തില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും റോമോ കൂട്ടിച്ചേര്‍ത്തു.

വീട്ടില്‍ നിന്നും ഷാജു സാധനങ്ങള്‍ മാറ്റിയതില്‍ സംശയിക്കുന്നുണ്ട്. അമ്മയെ സംശയിക്കേണ്ട സാഹചര്യമില്ലായിരുന്നു. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകുന്ന ആളെ എന്തിന് സംശയിക്കണമെന്നും റോമോ ചോദിച്ചു.

ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമക്ക് പോയ ആളാണ് ഷാജു. മരിക്കുന്നതിന് തലേദിവസം രാത്രി സന്തോഷത്തോടെ അച്ഛന്‍ റോയി വന്ന് സംസാരിച്ചിരുന്നു. സഹോദരനോട് ചിരിച്ചുകൊണ്ട് ‘നീ കള്ള ഉറക്കമാണോ’യെന്ന് ചോദിച്ചു. അടുത്ത ദിവസം രാവിലെ ഉണരുമ്പോള്‍ വീട്ടില്‍ പന്തല് കെട്ടുന്നതാണ് കാണുന്നത്. സ്വസ്ഥമായി ജീവിച്ച കുടുംബമായിരുന്നു തങ്ങളുടേതെന്നും റോമോ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here