ഡല്‍ഹി: ഔഷധ നിര്‍മാണ കമ്പനിയായ റാന്‍ബാക്സിയുടെ മുന്‍ ഉടമകളിലൊരാളായ ശിവിന്ദര്‍ സിംഗ് സാമ്പത്തിക തട്ടിപ്പിന് അറസ്റ്റില്‍. 740 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പില്‍ ഇയാളുടെ സഹോദരന് മല്‍വിന്ദര്‍ സിംഗിനെയും എന്‍ഫോഴ്സ്മെന്റ് തേടുകയാണ്.
ശിവിന്ദര്‍ സിംഗിനും മല്‍വിന്ദര്‍ സിംഗിനുമെതിരായി റലിഗേര്‍ ഫിന്‍വെസ്റ്റ് കഴിഞ്ഞ ഡിസംബറില്‍ നല്കിയ പരാതിയിലാണ് അന്വേഷണം നടന്നത്.