ആലപ്പുഴ: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂവെന്ന തിരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നത് വാസ്തവത്തില്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടും. താന്‍ പറയുന്നതാണോ അതോ തിരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നതാണോ ശരിയെന്ന് അപ്പോള്‍ ബോധ്യമാകുമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Home Current Affairs ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിടും, ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല