തെരഞ്ഞെടുപ്പ് അടുത്തിരിക്കയാണ്. സര്‍ക്കാരിനെതിരേയുള്ള ആരോപണങ്ങളും പോരാട്ടവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിത്യവും മാധ്യമവാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ രാഷ്ട്രീയം വിട്ട് വ്യക്തിപരമായി ഒരു സന്തോഷവാര്‍ത്ത അറിയിച്ചിരിക്കയാണ് രമേശ് ചെന്നിത്തല. ‘താന്‍ അപ്പൂപ്പനായി ‘ എന്നതാണ് ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം തുറന്നുസമ്മതിച്ചിരിക്കുന്നത്.

മകന്‍ ഡോ. രോഹിത്തിനും മരുമകള്‍ ഡോ. ശ്രീജയ്ക്കും ഒരു മകന്‍ പിറന്ന വിവരമാണ് അദ്ദേഹം അറിയിച്ചത്. അങ്ങനെ ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്‌നേഹപൂര്‍വ്വം അറിയിക്കുന്നൂവെന്നും ചെന്നിത്തല കുറിച്ചു.

അദ്ദേഹത്തിന്റെ വാക്കുകള്‍:


വ്യക്തിപരമായി ഒരു സന്തോഷവാര്‍ത്ത. ഞങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ അംഗം എത്തി. മകന്‍ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു. ”

LEAVE A REPLY

Please enter your comment!
Please enter your name here