തിരുവനന്തപുരം: സംസ്ഥാന പോലീസിലെ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ട്രാഫിക് പിഴ പിരിക്കുന്നതിനുളള കരാര്‍, സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തുടങ്ങിയ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുക. റിട്ട് ഹര്‍ജി നല്‍കുന്നതിനെ കുറിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടക്കുകയാണ്.
ഹര്‍ജി ഈ ആഴ്ച തന്നെ നല്‍കാനാണ് ആലോചന. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പോലീസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചു.