തന്‍റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ചേര്‍ത്തുനിര്‍ത്തി; വിങ്ങിപ്പൊട്ടി രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിങ്ങിപ്പൊട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയതായി ചെന്നിത്തല പറഞ്ഞു.

ഹരിപ്പാട് തെരഞ്ഞെടുപ്പ് കൺവെൻഷിനിടെയാണ് ചെന്നിത്തല വികാരാധീനനായത്. രാഷ്ട്രീയ ജീവിതത്തിൽ ഏത് സ്ഥാനം ലഭിക്കുന്നതിനേക്കാളും, ഹരിപ്പാടിലെ ജനങ്ങളുെടെ സ്നേഹം കിട്ടുന്നതാണ് തനിക്ക് പ്രധാനം. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചയും താഴ്ച്ചയും ഉണ്ടായപ്പോൾ, ഹരിപ്പാട്ടെ ജനങ്ങൾ തന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയെന്നും ചെന്നിത്തല വിതുമ്പികൊണ്ട് പറഞ്ഞു.

ഒരു ഘട്ടത്തില്‍ നേമത്ത് മത്സരിക്കണമെന്ന അഭിപ്രായമുയർന്നപ്പോൾ താൻ ഹരിപ്പാട് തന്നെ മത്സരിച്ചാല്‍ മതിയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്. ഈ നാടും ജനങ്ങളും എന്നും പ്രിയപ്പെട്ടതാണ്. ഹരിപ്പാട് തന്റെ അമ്മയെ പോലെയാണെന്ന് പറഞ്ഞത് അതുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കോൺ​ഗ്രസിന് ജീവൻ മരണ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here