നേര് അറിയാല്‍ മോദി, സി.ബി.ഐ ഡയറക്ടര്‍മാരെ വിളിച്ചുവരുത്തി

0

ഡല്‍ഹി: സിബിഐ ഡയറക്ടര്‍മാര്‍ തമ്മിലുള്ള പോര് മുറുകിയതോടെ ഇരുവരേയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുവരുത്തി. സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും സിബിഐ ഡയറക്ടര്‍ അലോക് വര്‍മയേയുമാണ് വിളിച്ചുവരുത്തിയത്.

അഴിമതി നടത്തിയെന്ന പരാതിയില്‍ അസ്താനയ്‌ക്കെതിരെ ഞായറാഴ്ച സിബിഐ കേസെടുത്തിരുന്നു. അസ്താനയാവട്ടെ അലോക് വര്‍മയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരേയും പ്രധാനമന്ത്രി വിളിച്ചുവരുത്തിയത്.

കള്ളപ്പണക്കേസില്‍നിന്നും രക്ഷപെടുത്താമെന്നു വാഗ്ദാനം ചെയ്തു മാംസവ്യാപാരിയായ മോയിന്‍ ഖുറേഷിയില്‍നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അസ്താനയ്‌ക്കെതിരെ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് അസ്താനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഡിഎസ്പി ദേവേന്ദ്ര കുമാറിനെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തു.

ഖുറേഷിക്കെതിരായ കള്ളപ്പണക്കേസില്‍ നേരത്തെ ദേവേന്ദ്ര കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അസ്താനയായിരുന്നു അന്വേഷണ സംഘത്തലവന്‍. അസ്താന കൈക്കൂലി വാങ്ങിയെന്ന് ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയാണ് പരാതിപ്പെട്ടത്.

കള്ളപ്പണക്കേസില്‍ ഖുറേഷിയുടെ പേരു പരാമര്‍ശിക്കാതിരിക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണു അസ്താനയ്‌ക്കെതിരേയുള്ള ആരോപണം. 2017 ഡിസംബര്‍ മുതല്‍ പത്തു മാസത്തിനിടെ പല തവണകളായി കൈക്കൂലി നല്‍കിയെന്നും സതീഷ് സനയുടെ പരാതിയില്‍ പറയുന്നു. സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കൊപ്പം ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ സ്‌പെഷല്‍ ഡയറക്ടര്‍ സമന്ത് കുമാര്‍ ഗോയലിന്റെ പേരും എഫ്‌ഐആറിലുണ്ട്.

എന്നാല്‍, തനിക്കെതിരേ സിബിഐയിലെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും ചില ഉന്നതര്‍ നടത്തിയ ഗൂഢാലോചനയാണു സതീഷ് സനയുടെ പരാതി യുടെ പിന്നിലെന്നു രാകേഷ് അസ്താന കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ ആരോപിക്കുന്നു. മോയിന്‍ ഖുറേഷിക്കെതിരായ കേസില്‍ സിബിഐ മേധാവി അലോക് വര്‍മയാണ് രണ്ടു കോടി കൈക്കൂലി വാങ്ങിയതെന്നും പറയുന്നു. ഇതുകൂടാതെ സിബിഐയില്‍ നടക്കുന്ന ഗുരുതരമായ കൃത്യവിലോപങ്ങളുടെ പത്തു വിവര ങ്ങളും അസ്താന കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, അലോക് വര്‍മയ്‌ക്കെതിരേ രാകേഷ് അസ്താന നല്‍കിയ പരാതിയേക്കുറിച്ചു പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യ വിജിലന്‍സ് കമ്മീഷനു നിര്‍ദേശം നല്‍കിയിരുന്നു. അലോക് വര്‍മ അടിസ്ഥാനമില്ലാത്തതും വേണ്ടത്ര പരിശോധനയില്ലാത്തതുമായ വിവരങ്ങളുമായി തന്റെ അന്വേഷണത്തില്‍ ഇടപെടുകയും പദവിയെ അവഹേളിക്കുകയും ചെയ്യുന്നെന്നായിരുന്നു അസ്താനയുടെ പരാതി.

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച റെയ്ഡിനിടെ അതു നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ അസ്താന ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അസ്താനയുടെ ആരോപണങ്ങള്‍ അലോക് വര്‍മയ്‌ക്കെതിരേ മെനഞ്ഞുണ്ടാക്കിയതാണെന്നും നുണകളുടെ കൂന്പാരമാണെന്നും സിബിഐ ഡയറക്ടറുമായി അടുപ്പമുള്ളവര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള രാകേഷ് അസ്താ നയെ സിബിഐ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചതു വിവാദത്തിനിടയാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here